‘ദയവായി, സര്‍, ഒരു കരാര്‍ ഉണ്ടാക്കൂ, ഞാന്‍ എന്തും ചെയ്യാം…” തീരുവ യുദ്ധത്തില്‍ അടിപതറുന്ന ലോക നേതാക്കളെ പരിഹസിച്ച് ട്രംപ്

വാഷിംഗ്ടണ്‍ : യുഎസിന്റെ തീരുവ യുദ്ധത്തില്‍പ്പെട്ട് ഉഴലുന്ന ലോകനേതാക്കളെ പരിഹസിച്ച് പ്രസിഡന്റ് ട്രംപ്. ട്രംപിനെ അനുനയിപ്പിക്കാനും അധിക തീരുവയില്‍ നിന്നും വ്യാപാര കരാര്‍ ഉണ്ടാക്കാനും യുഎസുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്ന ലോക നേതാക്കളെ പരിഹസിച്ച ട്രംപ് നേതാക്കള്‍ തന്റെ പിന്നാലെ നടക്കുകയാണെന്നാണ് പറയുന്നത്.

‘ദയവായി, സര്‍, ഒരു കരാര്‍ ഉണ്ടാക്കൂ. ഞാന്‍ എന്തും ചെയ്യും. ഞാന്‍ എന്തും ചെയ്യും, സര്‍.’ എന്നാണ് ലോകനേതാക്കള്‍ തന്നോട് ആവശ്യപ്പെടുന്നത്. ഏപ്രില്‍ 8 ചൊവ്വാഴ്ച രാത്രി ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ക്കായി നടന്ന ഒരു ഫണ്ട്റൈസിംഗ് ഗാലയില്‍ പ്രസംഗിക്കവെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. ഏപ്രില്‍ 9 ബുധനാഴ്ച മുതല്‍ ചൈനീസ് ഇറക്കുമതികള്‍ക്കുള്ള യുഎസ് താരിഫ് 104% ആയി ഉയരുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.

ഫണ്ട്റൈസിംഗ് ഗാലയില്‍, ഫാര്‍മ മേഖലയ്ക്ക് വലിയ താരിഫ് പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. ‘നമ്മള്‍ സ്വന്തമായി ഫാര്‍മ മരുന്നുകള്‍ നിര്‍മ്മിക്കുന്നില്ല, അവ മറ്റ് രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്നതിനാല്‍ ഫാര്‍മകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തും. ഇതില്‍ നമുക്കുള്ള നേട്ടം, നമ്മള്‍ വളരെ വലിയ വിപണിയാണ്. വളരെ വേഗം, ഫാര്‍മയ്ക്ക് വലിയ താരിഫ് പ്രഖ്യാപിക്കും, ഈ കമ്പനികള്‍ അത് കേള്‍ക്കുമ്പോള്‍, അവരുടെ മിക്ക ഉല്‍പ്പന്നങ്ങളും ഇവിടെ വില്‍ക്കുന്നതിനാല്‍ അവര്‍ ചൈനയും മറ്റ് രാജ്യങ്ങളും വിടും. അവര്‍ ഇവിടെ അവരുടെ പ്ലാന്റുകള്‍ തുറക്കും,’ – ട്രംപ് പറഞ്ഞു.

More Stories from this section

family-dental
witywide