
അനധികൃത കുടിയേറ്റക്കാരെ കുട്ടികളടക്കം കുടുംബത്തോടെ അറസറ്റ് ചെയ്യാൻ ഉത്തരവ്. കുടിയേറ്റ കുടുംബങ്ങളെ അറസ്റ്റ് ചെയ്യാൻ പ്രസിഡന്റ് ട്രംപ് ഇമിഗ്രേഷൻ ഏജന്റുമാർക്ക് നിർദേശം നൽകി.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത കുടുംബങ്ങളെയും റെയ്ഡുകൾ ലക്ഷ്യമിടുന്നുണ്ട് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം കുടിയേറ്റക്കാരുടെ കുട്ടികളെ മാത്രം ലക്ഷ്യം വച്ച മറ്റൊരു പ്രത്യേക ഓപ്പറേഷൻ നേരത്തെ തന്നെ നടപ്പിലാക്കുന്നുണ്ട്.
കുടിയേറ്റക്കാരുടെ വീടുകളിൽ പ്രവേശിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള വാറൻ്റുകൾ നേടുന്നതിനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റം സ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) അഭിഭാഷകർ പ്രവർത്തനം തുടങ്ങി. അറസ്റ്റിനു ശേഷം കുടുംബങ്ങളെ സ്വകാര്യ ജയിൽ കമ്പനികൾ നടത്തുന്ന തടങ്കൽ പാളയങ്ങളിൽ പാർപ്പിക്കും.
2021-ൽ ബൈഡൻ കുടുംബങ്ങളെ അറസ്റ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ചതായിരുന്നു.
യുഎസിൽ താമസിക്കാൻ അനുവാദമുള്ള കുട്ടികളുള്ളവർ പോലും ഭയത്തിലാണ്. ഇത്തരം കുടുംബങ്ങളെ വേർപെടുത്തുമോ എന്ന് വ്യക്തമല്ല. പ്രസിഡന്റായി തന്റെ ആദ്യ ടേമിൽ, 5,000-ത്തിലധികം കുടിയേറ്റ കുടുംബങ്ങളിൽ നിന്നുള്ള മുതിർന്നവരെയും കുട്ടികളെയും വേർപെടുത്തിയ “സീറോ ടോളറൻസ്” നയം ട്രംപ് നടപ്പാക്കിയിരുന്നു.
Trump orders arrest of illegal immigrant families in their homes
.