ട്രംപ് വാക്ക് പാലിച്ചു: ആദ്യ ദിനം തന്നെ ക്യാപിറ്റൽ കലാപകാരികൾക്ക് മാപ്പ് , 1500 പേർക്ക് എതിരായ കേസ് പിൻവലിക്കും

വാഷിംഗ്ടൺ : 2021 ജനുവരി 6 ലെ ക്യാപിറ്റൽ കലാപത്തിൽ ശിക്ഷിക്കപ്പെട്ട ഏകദേശം 1,500 പേർക്ക് പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച മാപ്പ് നൽകി. യുഎസ് ക്യാപിറ്റൽ ആക്രമണത്തിൽ പങ്കെടുത്തവരെ കുറ്റവിമുക്തരാക്കുമെന്ന ദീർഘകാല വാഗ്ദാനം അധികാരം ഏറ്റെടുത്ത ഉടൻ നടപ്പാക്കുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, രാജ്യദ്രോഹ ഗൂഢാലോചന എന്നിവയുൾപ്പെടെയുള്ള ഗുരുതരവുമായ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്കാണ് ട്രംപ് മാപ്പ് നൽകിയിരിക്കുന്നത്.

സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് പ്രസിഡന്റിന്റെ നടപടി. ജനുവരി 6 ആക്രമണദിനം “സ്നേഹദിനം” എന്നും കലാപത്തിലെ പ്രതികളെ “രാഷ്ട്രീയ തടവുകാർ” “ബന്ദികൾ” എന്നിങ്ങനെയാണ് ട്രംപ് വിശേഷിപ്പിക്കുന്നത്

കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട എല്ലാ കുറ്റപത്രങ്ങളും തള്ളിക്കളയാൻ അദ്ദേഹം അറ്റോർണി ജനറലിനോട് ഉത്തരവിട്ടു.

“ഇവർ ബന്ദികളാണ്, ഏകദേശം 1,500 പേർക്ക് മാപ്പ്, പൂർണ്ണ മാപ്പ്,” ഓവൽ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.”ജനുവരി 6 ലെ ആക്രമണത്തിൽ നിന്ന് ഉടലെടുത്ത കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാരെയും കുറ്റപത്രം സമർപ്പിച്ച പ്രോസിക്യൂട്ടർമാരെയും “ക്രൂരന്മാർ” എന്ന് ട്രംപ് വിമർശിച്ചു., “കഴിഞ്ഞ നാല് വർഷമായി അമേരിക്കൻ ജനതയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ ദേശീയ അനീതി അവസാനിപ്പിക്കുകയും ദേശീയ അനുരഞ്ജന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു” പ്രസ്താവനയിൽ പറയുന്നു.

തടവിൽ കഴിയുന്നവരെ ഉടൻ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു.

Trump pardons a Jan. 6 Capitol rioters

More Stories from this section

family-dental
witywide