വാഷിങ്ടൺ: രണ്ടാം തവണ പ്രസിഡന്റായ ശേഷം തന്റെ ആദ്യ വിദേശസന്ദർശനം സൗദിയിലേക്കാക്കാമെന്ന് സൂചന നൽകി ഡോണൾഡ് ട്രംപ്. ആദ്യം പ്രസിഡന്റായപ്പോഴും സൗദിയിലേക്കാണ് ട്രംപ് ആദ്യയാത്ര നടത്തിയത്. അന്നത്തെ യാത്രക്ക് നിബന്ധന ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ആദ്യം സന്ദർശിച്ചത് സൗദി അറേബ്യയായിരുന്നു. അവർ 45,000 കോടി ഡോളർ വിലമതിക്കുന്ന അമേരിക്കൻ ഉൽപന്നങ്ങൾ വാങ്ങാൻ സന്നദ്ധരായതാണ് അതിന് കാരണം. നിങ്ങൾ അമേരിക്കൻ ഉൽപ്പന്നം വാങ്ങിയാൽ ഞാൻ വരാമെന്ന് അവരോട് പറഞ്ഞു. അവർ അത് സമ്മതിച്ചു, അങ്ങനെ ഞാൻ പോയി.
ഇത്തവണ അവർ അതേിനേക്കാൾ കൂടുതൽ വാങ്ങുമെന്ന് സമ്മതിച്ചാൽ ഞാൻ വീണ്ടും അവിടെ പോകുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ട്രംപ് ഗൗരവത്തിലാണോ ഇക്കാര്യം പറഞ്ഞതെന്ന് വ്യക്തമല്ല. അതേസമയം, മറ്റെല്ലാ വിഷയങ്ങളെക്കാളും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും വ്യാപാരത്തിനും മുൻഗണന നൽകുന്ന ട്രംപ് ഈ വിഷയത്തിലും തന്റെ നിലപാട് വ്യക്തമാക്കിയതാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
Trump Reveal his first foreign trip plan