മസ്‌ക് ‘നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ’ സര്‍ക്കാര്‍ തട്ടിപ്പ് പുറത്തുകൊണ്ടുവരുമെന്ന് ട്രംപ് , പെന്റഗണിന്റെ സമഗ്രമായ ഓഡിറ്റ് നടത്താനും നിര്‍ദേശം

വാഷിംഗ്ടണ്‍: ഫെഡറല്‍ ഏജന്‍സികള്‍ക്കുള്ളിലെ നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവരാനുള്ള ചുമതല പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകത്തിലെ ഏറ്റവും ധനികനായ എലോണ്‍ മസ്‌കിനെ ഏല്‍പ്പിച്ചു. ‘ഞങ്ങള്‍ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പും ദുരുപയോഗവും കണ്ടെത്താന്‍ പോകുന്നു. നിങ്ങള്‍ക്കറിയാമോ ഈ തട്ടിപ്പുകാരണമാണ് ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തത്’ ഫോക്സ് ന്യൂസ് പുറത്തിറക്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞതിങ്ങനെ.

കോടിക്കണക്കിന് ഡോളറിന്റെ വഞ്ചനയും ദുരുപയോഗവും കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പെന്റഗണിന്റെ സമഗ്രമായ ഒരു ഓഡിറ്റ് നടത്താന്‍ ട്രംപ് മസ്‌കിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 1 ട്രില്യണ്‍ ഡോളറിനടുത്തെത്തുന്ന പെന്റഗണിന്റെ ബജറ്റ് ചെലവ് ചുരുക്കല്‍ നടപടികളിലേക്കാണ് നീക്കം.

അതേസമയം, ഗവണ്‍മെന്റ് കാര്യക്ഷമതാ വകുപ്പിനെ നയിക്കുന്നതില്‍ മസ്‌കിന്റെ പങ്ക് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ നിയമവിരുദ്ധമാണെന്നും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ വാദിക്കുന്നു. ഈ ആശങ്കകള്‍ക്കിടയിലും, യുഎസ് ഫെഡറല്‍ ജീവനക്കാരുടെ വലുപ്പം കുറയ്ക്കാന്‍ ഉറപ്പിച്ചിരിക്കുകയാണ് ട്രംപ്. ഇതിനായി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലെ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളിലെ രഹസ്യ വിവരങ്ങളിലേക്ക് മസ്‌ക് സഹായികള്‍ പ്രവേശനം തേടുന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്.

More Stories from this section

family-dental
witywide