ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ‘പട്ടിയുടെ മകൻ’; സാമ്പത്തിക വിദഗ്ധന്റെ പ്രസംഗം ഷെയർ ചെയ്ത് ട്രംപ്

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പട്ടിയുടെ മകനാണെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ദനായ ജെഫ്‌റി സാഷ് പറയുന്ന വീഡിയോ ഷെയര്‍ ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നെതന്യാഹുവും താനും അടുത്ത സുഹൃത്തുക്കളാണെന്ന് പ്രസ്താവന നടത്തി ഏതാനും ദിവസത്തിന് ശേഷമാണ് നെതന്യാഹു പട്ടിയുടെ മകനാണെന്ന് വീഡിയോ ട്രംപ് ഷെയര്‍ ചെയ്തത്. സംഭവം വിവാദമായി. കൊളംബിയ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ജെഫ്‌റി സാഷ് നെതന്യാഹുവിന്റെ തട്ടിപ്പുകളെ കുറിച്ച് പറയുന്നത്.

യുഎസ് പശ്ചിമേഷ്യയില്‍ നടത്തുന്ന യുദ്ധങ്ങൾക്കെല്ലാം കാരണം നെതന്യാഹുവാണെന്ന് സാഷ് പറയുന്നു. യുഎസ് വിദേശനയത്തെ സ്വാധീനിച്ച് പശ്ചിമേഷ്യയില്‍ അവസാനിക്കാത്ത യുദ്ധമുണ്ടാക്കുകയാണ് നെതന്യാഹു ചെയ്യുന്നതെന്നും ഇയാൾ പറയുന്നു. ഹമാസിനെയും ഹിസ്ബുല്ലയേയും അവര്‍ക്ക് പിന്തുണ നല്‍കുന്ന ഇറാഖ്, സിറിയ, ഇറാന്‍ സര്‍ക്കാരുകളെയും അട്ടിമറിക്കാന്‍ 1995 മുതല്‍ നെതന്യാഹു ശ്രമിക്കുന്നുണ്ട്.

അതിലേക്ക് യുഎസിനെ കൂടി വലിച്ചിഴക്കുകയാണ്. ഇപ്പോള്‍ ഇറാനുമായി യുദ്ധമുണ്ടാക്കാനും നെതന്യാഹു ശ്രമിക്കുന്നു. യുഎസിനെ അവസാനിക്കാത്ത യുദ്ധങ്ങളിലേക്ക് വലിച്ചിഴച്ച നെതന്യാഹു യുഎസ് രാഷ്ട്രീയത്തില്‍ തനിക്കുള്ള സ്വാധീനം മൂലം രക്ഷപ്പെടുകയാണെന്നും ജെഫ്‌റി പ്രസംഗത്തില്‍ പറയുന്നു. ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച നടക്കുമ്പോള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തതിന്റെ കാരണം വ്യക്തമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

More Stories from this section

family-dental
witywide