ട്രംപിന്‍റെ പകരത്തീരുവ അമേരിക്കക്ക് പണിയായോ? ഡൗ ജോൺസ്‌ വീണത് 1200 പോയിന്‍റ് താഴേക്ക്, ആപ്പിളിന് 5 വർഷത്തിലെ ഏറ്റവും വലിയ പതനം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പകര തീരുവ പ്രഖ്യാപനം അമേരിക്കൻ വിപണിക്ക് ബൂമറാംഗാകുന്നു. ട്രംപിന്‍റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോൺസ്‌ സൂചിക 1200 പോയിന്‍റ് താഴേക്കാണ് പതിച്ചത്. നാസ്ഡാക്. എസ് ആൻഡ് പി 500 സൂചികകൾക്ക് നാലര ശതമാനത്തിന്‍റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്‍റെ വിപണി മൂല്യത്തിലും വൻ ഇടിവ് രേഖപ്പെടുത്തി. 250 ബില്ല്യൺ ഡോളറാണ് ആപ്പിൾ മൂല്യത്തിലുണ്ടായ ഇടിവ്. അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്.

More Stories from this section

family-dental
witywide