
വാഷിങ്ടന്‍ : യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അമേരിക്ക, റഷ്യക്ക് മുന്നറിയിപ്പുമായി രംഗത്ത്. യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തടസ്സം നിന്നാല്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ തടസ്സം നിന്നാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 – 50 % അധികനികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ടെലിവിഷന്‍ ചാനലിനു നല്‍കിയ പ്രതികരണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള സമാധാനശ്രമങ്ങള്‍ യുഎസ് ത്വരിതപ്പെടുത്തുകയും ഇരു രാഷ്ട്രങ്ങളുമായി ചര്‍ച്ച തുടരുകയുമാണ് അമേരിക്ക. അതിനിടെ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ നേതൃത്വത്തെ പുട്ടിന്‍ ചോദ്യംചെയ്തതിലുള്ള അമര്‍ഷവും ട്രംപ് അറിയിച്ചു. എന്നാല്‍ ഇതിനോടു റഷ്യയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.