
വാഷിംഗ്ടണ്‍ : ഫ്രാന്‍സിനെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വൈന്‍, ഷാംപെയ്ന്‍ എന്നിവയ്ക്ക് 200% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി.
‘അമേരിക്കയെ മുതലെടുക്കുക എന്ന ഏക ലക്ഷ്യത്തോടെ രൂപീകരിച്ച ലോകത്തിലെ ഏറ്റവും ശത്രുതാപരമായതും ദുരുപയോഗം ചെയ്യുന്നതുമായ നികുതി, താരിഫ് അതോറിറ്റികളില്‍ ഒന്നായ യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിക്ക് 50% തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നു, ഈ താരിഫ് ഉടനടി നീക്കം ചെയ്തില്ലെങ്കില്‍, ഫ്രാന്‍സില്‍ നിന്നും മറ്റ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ വൈനുകള്‍ക്കും ഷാംപെയ്നുകള്‍ക്കും മദ്യ ഉല്‍പ്പന്നങ്ങള്‍ക്കും യുഎസ് ഉടന്‍ തന്നെ 200% തീരുവ ഏര്‍പ്പെടുത്തും. ഇത് യുഎസിലെ വൈന്‍, ഷാംപെയ്ന്‍ ബിസിനസുകള്‍ക്ക് വളരെ നല്ലതായിരിക്കും’.- ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.