ഗ്രീൻലാൻഡ്, പനാമ കനാൽ, കാനഡ: മൂന്നും അങ്ങെടുക്കുമെന്ന് ട്രംപിൻ്റെ ഭീഷണി, ട്രംപ് ജൂനിയർ ഗ്രീൻലാൻഡ് സന്ദർശിക്കുന്നു

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡും പനാമ കനാലും ഏറ്റെടുക്കാനുള്ള അമേരിക്കയുടെ ആഗ്രഹം ഉപേക്ഷിക്കുന്നതിൻ്റെ ലക്ഷണമില്ല, ഇത് രണ്ടും അമേരിക്കൻ ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നനും അതിനാൽ തന്നെ അമേരിക്കയ്ക്ക് അതുവേണം എന്നുമുള്ള ആഗ്രഹം അദ്ദേഹം പല തവണ വ്യക്തമാക്കിക്കഴിഞ്ഞു. ഫ്ലോറിഡയിലെ ട്രംപിൻ്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നടന്ന വിപുലമായ വാർത്താ സമ്മേളനത്തിൽ ഇതേ കാര്യം ഇദ്ദേഹം ആവർത്തിച്ചിരിക്കുകയാണ്.

സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശമായ ഗ്രീൻലാൻഡ് അല്ലെങ്കിൽപനാമ കനാൽ ഏറ്റെടുക്കുന്നതിന് സൈനികമോ സാമ്പത്തികമോ ആയ ശക്തി ഉപയോഗിക്കുമോ എന്ന ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് “ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല. പക്ഷേ ഒരു കാര്യം ഉറപ്പു പറയാം. നമ്മുടെ സാമ്പത്തിക സുരക്ഷയ്ക്ക് അവരെ ആവശ്യമുണ്ട്.” ട്രംപ് മറുപടി പറഞ്ഞു.

ഡെന്മാർക്കും പനാമയും തങ്ങളുടെ പ്രദേശം വിട്ടുകൊടുക്കുമെന്ന നിർദ്ദേശം നേരത്തേ തന്നെ നിരസിച്ചിരുന്നു.

കാനഡയെ യുഎസിൻ്റെ ഭാഗമായി കൂട്ടിച്ചേർക്കാൻ സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്നും അവരുമായി പങ്കിടുന്ന അതിർത്തി വെറും കൃത്രിമ രേഖയാണെന്നും ട്രംപ് ആവർത്തിച്ചു.

കാനഡയെ സംരക്ഷിക്കാൻ യുഎസ് കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു, കനേഡിയൻ കാറുകൾ, തടി, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതിയെ അദ്ദേഹം വിമർശിച്ചു.“അവർ ഒരു സംസ്ഥാനമായിരിക്കണം,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മെക്സിക്കോ ഉൾക്കടലിനെ “ഗൾഫ് ഓഫ് അമേരിക്ക” എന്ന് പുനർനാമകരണം ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.

ട്രംപിൻ്റെ മകൻ ഡൊണാൾഡ് മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ഗ്രീൻലാൻഡ് സന്ദർശിക്കുന്നതിനിടെയാണ് ട്രംപിൻ്റെ പരാമർശം.ആളുകളുമായി സംസാരിക്കാനുള്ള ഒരു വ്യക്തിഗത യാത്രയാണെന്നും അവിടെ സർക്കാരുമായി സംസാരിക്കാനുള്ള ഔദ്യോഗിക സന്ദർശനം അല്ലെന്നും ട്രംപ് ജൂനിയർ പറഞ്ഞു.

ട്രംപ് ജൂനിയറിൻ്റെ ഗ്രീൻലാൻഡ് സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ ഡാനിഷ് ടിവിയോട് പറഞ്ഞു, “ഗ്രീൻലാൻഡ് ഗ്രീൻലാൻഡുകാരുടേതാണ് എന്നും അവിടുത്തെ ജനതയാണ് അവരുടെ ഭാഗദേയം നിർണയിക്കുക. “

“ഗ്രീൻലാൻഡ് വിൽപ്പനയ്ക്കല്ല” എന്ന് നേരത്തേ തന്നെ അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ നാറ്റോ സഖ്യകക്ഷിയായ യുഎസുമായി ഡെന്മാർക്കിന് അടുത്ത സഹകരണം ആവശ്യമാണെന്നും അവർ ഊന്നിപ്പറഞ്ഞു.

വടക്കേ അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള ഏറ്റവും ചെറിയ പാതയിലാണ് ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്നത്, കൂടാതെ ബാറ്ററികളുടെയും ഹൈടെക് ഉപകരണങ്ങളുടെയും നിർമ്മാണത്തിൽ നിർണായകമായ അപൂർവ ധാതുക്കളുടെ വൻ നിക്ഷേപവും അവിടെയുണ്ട്.

ചൈനീസ്, റഷ്യൻ കപ്പലുകൾ ട്രാക്കുചെയ്യാനുള്ള സൈനിക ശ്രമങ്ങൾക്ക് ദ്വീപ് നിർണായകമാണെന്നാണ് ട്രംപിൻ്റെ വാദം.

Trump threats to gain control of Greenland and Panama Canal

More Stories from this section

family-dental
witywide