
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത മാസം ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സന്ദര്‍ശനം നടത്തുമെന്ന് വൈറ്റ് ഹൗസ്. ഓവല്‍ ഓഫീസില്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രണ്ടാം ടേമിലെ ആദ്യ വിദേശ യാത്ര പ്രഖ്യാപനം.
യുഎസ് കമ്പനികളില്‍ ഏകദേശം 1 ട്രില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്ന് റിയാദ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദി അറേബ്യയിലേക്കുള്ള തന്റെ ആദ്യ വിദേശ യാത്ര ട്രംപ് ഉറപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2017 ൽ പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദർശനം സൗദി അറേബ്യയിലേക്കായിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളിൽ സൗദി അറേബ്യ പ്രധാന പങ്കാണ് വഹിക്കുന്നത്.