അടിക്ക് ഇങ്ങനെയൊരു തിരിച്ചടി ട്രംപ് പ്രതീക്ഷിച്ചില്ലേ! അതോ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പിൽ വിറച്ചോ? താരിഫ് യുദ്ധത്തിൽ അപ്രതീക്ഷിത പിൻവാങ്ങൽ

വാഷിങ്ടൺ: വ്യാപാര യുദ്ധത്തിന് തുടക്കമിട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൊണ്ട് അധിക തീരുവ ഈടാക്കുന്ന തീരുമാനം നടപ്പാക്കുന്നത് ദീര്‍ഘിപ്പിച്ചത് ആശ്വാസമാകുന്നു. മെക്സിക്കോയ്ക്ക് പിന്നാലെ കാനഡക്ക് എതിരെയും അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി തീരുവ നടപടികൾ ഒരുമാസത്തേക്കാണ് ദീര്‍ഘിപ്പിച്ചതോടെ രാജ്യങ്ങൾക്ക് താത്കാലിക ആശ്വാസമായിട്ടുണ്ട്. മെക്സിക്കോ, കാനഡ രാഷ്ട്രത്തലവന്മാരുമായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് നടപടികൾ ദീർഘിപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്. ഇക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

അതിർത്തി സുരക്ഷ വർധിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇരു രാജ്യങ്ങളും അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. അതേസമയം, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായും ട്രംപ് സംസാരിക്കും. വ്യാപാര യുദ്ധം ഉണ്ടാകുന്നത് വിലക്കയറ്റം, ക്ഷാമം, ഉൽപാദനക്കുറവ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതോടെയാണ് നിലപാടിൽ അൽപ്പം അയവിന് ട്രംപ് തയാറായത്. അധിക തീരുവ ഈടാക്കുന്ന തീരുമാനം ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കാനഡയും മെക്സിക്കോയും അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നു.

More Stories from this section

family-dental
witywide