ന്യൂഡല്‍ഹി: ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഇസ്രായേലി ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
കരാര്‍ പ്രകാരം ആദ്യം മൂന്ന് വനിതാ ഇസ്രായേലി ബന്ദികളെയാണ് മോചിപ്പിക്കുക.
”ഇന്ന് ബന്ദികള്‍ പുറത്തിറങ്ങാന്‍ തുടങ്ങുന്നു! മൂന്ന് അത്ഭുതകരമായ യുവതികള്‍ ആദ്യം വരും,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ എഴുതി.
വെറ്ററിനറി നഴ്സായ ഡോറോന്‍ സ്റ്റൈന്‍ബ്രെച്ചര്‍ (31), ഇസ്രയേല്‍-ബ്രിട്ടിഷ് പൗരത്വമുള്ള എമിലി ദമാരി (28), റോമി ഗോനെന്‍ (24) എന്നീ മൂന്നു വനിതകളാണ് ആദ്യം ആശ്വാസതീരം അണയുക.