
ന്യൂഡല്‍ഹി: റഷ്യയുമായി യുദ്ധം തുടരുന്നതിനിടെ യൂറോപ്പില്‍ നിന്ന് കൂടുതല്‍ വ്യോമ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ യുക്രെയ്‌നെ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു.
യുദ്ധക്കളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് തങ്ങളുടെ പ്രതിരോധ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്ന് ട്രംപും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും സമ്മതിച്ചതായി പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
കഴിഞ്ഞമാസം വൈറ്റ് ഹൗസില്‍ നടന്ന വാക്‌പോരിനൊടുവില്‍ പിണങ്ങിപ്പിരിഞ്ഞ സെലന്‍സികെ യുഎസ് സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കൂടുതല്‍ സൈനിക സഹായങ്ങളോ റഷ്യയെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങളോ നല്‍കില്ലെന്നും ട്രംപ് കടുപ്പിച്ചിരുന്നു. പിന്നാലെ മാപ്പ് പറഞ്ഞ സെലന്‍സ്‌കിയോട് ആദ്യമായാണ് ബുധനാഴ്ച ട്രംപ് നേരിട്ട് ഫോണില്‍ സംസാരിച്ചത്.