” രാജ്യത്തിനല്ല, തനിക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ”- മസ്‌കിനെതിരെ ട്രംപിന്റെ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങള്‍ക്കെതിരായ തീരുവ യുദ്ധത്തിന്റെ ഭാഗമായി
കഴിഞ്ഞയാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്. എന്നാല്‍ എല്ലാ ട്രംപ് അനുകൂലികളും ഈ നീക്കത്തോട് സമ്പൂര്‍ണ പിന്തുണയല്ല നല്‍കുന്നത്. പ്രത്യേകിച്ച് വൈറ്റ് ഹൗസില്‍ എല്ലാം ശുഭകരമല്ല. ട്രംപിന്റെ ഏറ്റവും വിശ്വസ്തനായി ഉയര്‍ന്നുവന്ന ഇലോണ്‍ മസ്‌കിന് പ്രസിഡന്റിന്റെ തീരുവകളില്‍ അത്ര തൃപ്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് യൂറോപ്യന്‍ വ്യാപാര സഖ്യകക്ഷികളുടെ കാര്യത്തില്‍. ട്രംപിന്റെ ഒരു ഉന്നത ഉപദേഷ്ടാവ് മസ്‌കുമായി പരസ്യമായി തര്‍ക്കത്തിലാണെന്നും സൂചനകള്‍ പുറത്തുവരുന്നു.

വൈറ്റ് ഹൗസിലെ വ്യാപാര, ഉല്‍പ്പാദന മേഖലകളിലെ സീനിയര്‍ കൗണ്‍സിലറായ പീറ്റര്‍ നവാരോയാണ് ടെസ്ല സിഇഒയെ വിമര്‍ശിച്ചെത്തിയത്. അദ്ദേഹം രാജ്യത്തിനല്ല, തനിക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് നവാരോ പറയുന്നത്. ടെസ്ല സിഇഒ യുഎസ് തീരുവകളെ എതിര്‍ക്കുന്നുവെന്നും അതിന് കാരണം അവ സ്വന്തം കമ്പനിക്ക് ദോഷം ചെയ്യുമെന്നുള്ളതുകൊണ്ടാണെന്നും അദ്ദേഹം വാദിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നവാരോ മസ്‌കിനെതിരെ തിരിഞ്ഞത്. ‘ഇലോണ്‍ കാറുകള്‍ വില്‍ക്കുന്നു. അദ്ദേഹം സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.’- അദ്ദേഹം പറഞ്ഞു. മാത്രമല്ല, ടെസ്ല ടെക്സാസില്‍ അസംബിള്‍ ചെയ്തിട്ടുണ്ടെങ്കിലും, അതിന്റെ പല ഭാഗങ്ങളും ചൈന, മെക്‌സിക്കോ, ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെന്നും, തീരുവ വര്‍ധനവ് മസ്‌കിന്റെ ബിസിനസിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ടെസ്ല ഓഹരികള്‍ ഇതിനകം തന്നെ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നുകൂടി നവാരോ ആരോപിക്കുന്നു.

More Stories from this section

family-dental
witywide