വാഷിംഗ്ടണ്‍: ജനുവരി 20 നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനു മുമ്പായി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ‘എല്ലാ നരകവും തകര്‍ക്കും’ എന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ട്രംപ്.
‘നിങ്ങളുടെ ചര്‍ച്ചകളെ ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ ഓഫീസില്‍ എത്തുമ്പോഴേക്കും അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍, മിഡില്‍ ഈസ്റ്റില്‍ എല്ലാ നരകങ്ങളും തകര്‍ക്കും’. ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായുള്ള ചര്‍ച്ചകളുടെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മിഡില്‍ ഈസ്റ്റിലെ ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവന്‍ ചാള്‍സ് വിറ്റ്കോഫും ബന്ദിമോചനം വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷ പങ്കുവെച്ചു.
‘ഇത് ഹമാസിന് നല്ലതല്ല, അത് ആര്‍ക്കും നല്ലതുമല്ല. എല്ലാ നരകങ്ങളും പൊട്ടിത്തെറിക്കും. ഇനി ഞാന്‍ പറയേണ്ടതില്ല, പക്ഷേ അത് അതാണ്. അവര്‍ വളരെക്കാലം മുമ്പ് അവരെ തിരികെ നല്‍കേണ്ടതായിരുന്നു – ഒക്ടോബര്‍ ഏഴിന്റെ ആക്രമണം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു, പക്ഷേ അവിടെയും നിരവധി പേര്‍ കൊല്ലപ്പെട്ടു, ഞാന്‍ അധികാരമേറ്റ് രണ്ടാഴ്ച തികയുന്നതിന് മുമ്പ് കരാര്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, മിഡില്‍ ഈസ്റ്റില്‍ എല്ലാ നരകങ്ങളും പൊട്ടിപ്പുറപ്പെടും,’ ട്രംപ് ട്രംപ് കൂട്ടിച്ചേര്‍ത്തു.