ന്യൂയോർക്ക്: കരുതിയിരിക്കണമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടും അമേരിക്കൻ എഐ വമ്പന്മാരെ ഞെട്ടിച്ച ചൈനയുടെ ‘ഡീപ് സീക്കി’നോട് കൈകോർക്കാൻ യുഎസ് കമ്പനിയായ മൈക്രോസോഫ്റ്റ്. ഓപൺ എ.ഐയുടെയും ചിപ് ഭീമൻ എൻവിഡിയയുടെയും വിപണി മൂല്യത്തിൽ വൻ ഇടിവ് വരുത്തി മുന്നേറിയ ഡീപ് സീക്കിന്റെ ആർ 1 മോഡൽ, വിൻഡോസ് 11 കോപൈലറ്റിൽ (പി. സി) ഉൾപ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റ് ലോകത്തെ അറിയിച്ചു കഴിഞ്ഞു.
ഡെവലപ്പർമാർക്ക് ഇതുപയോഗിച്ച് എ ഐ ആപ്പുകൾ പ്രാദേശികമായി നിർമിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിൻഡോസിൽ എ.ഐ ആപ്പുകൾ വികസിപ്പിക്കുന്നതിൽ വൻ കുതിച്ചുചാട്ടം തന്നെ ഈ ഒത്തുചേരലിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷകൾ. ഇതിനിടെ ഡീപ് സീക്ക് ചാറ്റ് ജിപിടിയുടെ ഡാറ്റ മോഷ്ടിച്ചുവെന്ന ആരോപണങ്ങളും പൊന്തി വന്നിരുന്നു.