പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ചോദിച്ചത് 70,000 രൂപ മോചനദ്രവ്യം; വിടാതെ കേരള പൊലീസ്, പ്രതികൾ വലയിൽ

കൊച്ചി: ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇതരസംസ്ഥാനക്കാരായ 2 പേര്‍ അറസ്റ്റിൽ. അസം സ്വദേശിയായ ട്രാൻസ്ജെൻഡർ റിങ്കി (20), റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. 70,000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ബീഹാർ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

More Stories from this section

family-dental
witywide