ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡ വിമാനത്താവളത്തിലെ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. വലിയ സുരക്ഷാ ലംഘനമായാണ് സംഭവത്തെ വ്യോമയാന അധികൃതര്‍ വിലയിരുത്തുന്നത്.
ഫോര്‍ട്ട് ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രി യാത്രകഴിഞ്ഞ് മടങ്ങിയെത്തിയ വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം. പതിവ് പരിശോധനയ്ക്കിടെ വീല്‍ വെല്‍ ഏരിയയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് എയര്‍ലൈന്‍ അസോസിയേറ്റഡ് പ്രസിന് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 11 മണിക്ക് ശേഷമാണ് വിമാനം ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ എത്തിയത്. മരിച്ചവര്‍ രണ്ടുപേരും പുരുഷന്മാരാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇവര്‍ എങ്ങനെയാണ് വിമാനത്തിലേക്ക് പ്രവേശിച്ചത് എന്നതിനെറ്റിയുള്ള കാര്യങ്ങള്‍ അന്വേഷണത്തിലാണെന്ന് ജെറ്റ്ബ്ലൂ അറിയിച്ചിട്ടുണ്ട്.