ടലഹാസിയിലെ ഫ്‌ളോറിഡ സര്‍വകലാശാലയില്‍ വെടിവയ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു, 6 പേർക്ക് പരുക്ക്, അക്രമി വിദ്യാർഥിയായ ഫീനിക്സ് ഇക്‌നർ

ടലഹാസിയിലെ ഫ്‌ളോറിഡ സര്‍വകലാശാലയില്‍ വ്യാഴാഴ്ച്ച നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 6 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരുടെ വിവരം പുറത്തുവിട്ടിട്ടില്ല.

വെടിവയ്പ് നടത്തിയത് 20 വയസ്സുള്ള വിദ്യാർത്ഥിയായ ഫീനിക്സ് ഇക്‌നർ ആണെന്ന് തിരിച്ചറിഞ്ഞതായി ലിയോൺ കൗണ്ടി പൊലീസ് വക്താവ് വാൾട്ടർ മക്‌നീൽ പറഞ്ഞു. ഇക്‌നറും പൊലീസിന്റെ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫീനിക്സ് ഇക്‌നർ ലിയോൺ കൗണ്ടി ഡെപ്യൂട്ടി ജെസീക്ക ഇക്‌നറുടെ മകനാണ്. ജെസീക്ക ഇക്‌നർ പൊലീസ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നതിനാൽ വാങ്ങിയ ഒരു മുൻ സർവീസ് ഗണ്ണാണ് വെടിവയ്പിനായി ഉപയോഗിച്ചതെന്ന് കരുതുന്നു.

വെടിവെപ്പിനെക്കുറിച്ച് തനിക്ക് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ‘ഇതൊരു ഭയാനകമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് ഭയാനകമാണ്. ട്രംപ് പറഞ്ഞു.

വെടിവെപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കി അലാറം മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാന്‍ യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടു. മുന്‍കരുതല്‍ എന്ന നിലയില്‍, വ്യാഴാഴച്ചയും വെള്ളിയാഴ്ച്ചയും ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ ക്ലാസുകളും പരിപാടികളും റദ്ദാക്കി. ടലഹാസിയില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഫ്‌ളോറിഡയിലെ 12 പൊതു സര്‍വകലാശാലകളില്‍ ഒന്നാണ്. 44,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

Two people are dead after a shooting at Florida State University

More Stories from this section

family-dental
witywide