ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലിലേക്ക് തള്ളിയിട്ടു, രണ്ടു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു, അതിക്രമത്തിനിരയായവരില്‍ ഇസ്രായേലി യുവതിയും

ബെംഗളൂരു: കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹംപിയില്‍ വ്യാഴാഴ്ച രാത്രി രണ്ട് യുവതികള്‍ കൂട്ടബലാത്സംഗത്തിനിരയായി. ഇവരിലൊരാള്‍ 27 വയസ്സുള്ള ഇസ്രായേലി വിനോദസഞ്ചാരിയും മറ്റൊരാള്‍ ഹോംസ്റ്റേ ഉടമയുമാണ്. യുവതികളോടൊപ്പമുണ്ടായിരുന്നു മൂന്ന് യുവാക്കളെ കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് ഇവര്‍ ക്രൂരത കാട്ടിയത്.

അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാരന്‍ പങ്കജ് എന്നിവര്‍ കനാലില്‍ നിന്നും നീന്തി രക്ഷപ്പെട്ടു. പക്ഷേ ഇവര്‍ക്കൊപ്പമുണ്ടായിരു്ന്ന ബിബാഷ് എന്ന യുവാവ് മുങ്ങിമരിച്ചു. ഇയാളുടെ മൃതദേഹം ശനിയാഴ്ച രാവിലെ് കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീകള്‍ സുഖം പ്രാപിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

‘സനാപൂരിനടുത്ത് വെച്ച് അഞ്ച് പേര്‍ – രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും – ആക്രമിക്കപ്പെട്ടു. അവരില്‍ രണ്ട് പേര്‍ വിദേശികളാണ് – ഒരു അമേരിക്കക്കാരനും മറ്റൊരാള്‍ ഇസ്രായേലില്‍ നിന്നുള്ള സ്ത്രീയുമാണ്. മര്‍ദനത്തിന് പുറമേ, രണ്ട് സ്ത്രീകളെയും പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞു,’ കൊപ്പല്‍ പൊലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി വിശദീകരിച്ചു.

അത്താഴത്തിന് ശേഷം താനും നാല് അതിഥികളും തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്തേക്ക് പോയപ്പോള്‍ പ്രതികള്‍ ബൈക്കില്‍ എത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഹോംസ്റ്റേ ഉടമ പരാതിയില്‍ പറഞ്ഞു. ഇവര്‍ ആദ്യം പെട്രോള്‍ കിട്ടുമോയെന്ന് ചോദിച്ചു. പിന്നീട് 100 രൂപ ചോദിച്ചു. പറ്റില്ലെന്നു പറഞ്ഞപ്പോള്‍ പ്രതികള്‍ ആക്രമിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.

More Stories from this section

family-dental
witywide