ഉമ തോമസ് പരസഹായത്തോടെ എഴുന്നേറ്റിരുന്നു, മണ്ഡലത്തിലെ കാര്യങ്ങളെക്കുറിച്ച് കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദേശം

കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി.

പരഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യസ്ഥിതിയില്‍ എത്തി. സ്റ്റാഫംഗങ്ങളോട് ഫോണില്‍ വിളിച്ച് സംസാരിച്ചതായും ഫേസ്ബുക്കിലൂടെ അഡ്മിന്‍ അറിയിച്ചു. അപകടം നടന്ന് പത്താം ദിവസമാണ് ഉമ തോമസ് തന്റെ സ്റ്റാഫ് അംഗങ്ങളേയും സോഷ്യല്‍ മീഡിയ ടീമിനെയും ഫോണില്‍ വിളിച്ച് സംസാരിച്ചത്.

കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചതെന്നും .’എല്ലാം കോര്‍ഡിനേറ്റ്’ ചെയ്യണമെന്ന് എംഎല്‍എ അറിയിച്ചതായി ഫേസ്ബുക്ക് പേജ് അഡ്മിന്‍ ടീം കുറിച്ചു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

More Stories from this section

family-dental
witywide