
കൊച്ചി: വിഡിയോ കോളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനോട് സംസാരിക്കുന്ന ഉമ തോമസ് എംഎൽഎയുടെ വീഡിയോ ഏറ്റെടുത്ത് കേരളം. ‘ഇപ്പോൾ കുറച്ചു ആശ്വാസമുണ്ട്. വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷം’, വിശേഷങ്ങൾ ഓരോന്നായി ആശുപത്രി മുറിയിലിരുന്നുകൊണ്ട് ഉമ തോമസ് പറഞ്ഞു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ളയും മറ്റ് സഹപ്രവർത്തകരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഉമ തോമസിന്റെ വീഡിയോ കാൾ ഇങ്ങനെ
“മിനിസ്റ്ററേ.. ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..,വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല,മിനിസ്റ്റർ വന്നതിൽ സന്തോഷം”…ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി R. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ശ്രീമതി രാധാമണി പിള്ള, മറ്റ് പ്രിയപ്പെട്ട സഹപ്രവർത്തകർ എന്നിവരുമായി ചേച്ചി ഹോസ്പിറ്റൽ മുറിയിൽ നിന്നും നടത്തിയ വീഡിയോ കോൾ.