
ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മന ഗ്രാമത്തില്‍ ഉണ്ടായ ഹിമപാതത്തില്‍ 57 തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. 10 തൊഴിലാളികള്‍ രക്ഷപ്പെട്ടെന്നും മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും വിവരമുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, ജില്ലാ ഭരണകൂടം, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവരാണ് സ്ഥലത്തുള്ളത്.
അതേസമയം, ഇന്ന് രാത്രി വൈകിയും ഉത്തരാഖണ്ഡില്‍ 20 സെന്റീമീറ്റര്‍ വരെ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകും.