കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്, സമ്മേളനം രണ്ട് ഘട്ടങ്ങളിലായി ചേരും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഈ മാസം 31 മുതൽ രണ്ടുഘട്ടമായാകും ബജറ്റ് സമ്മേളനം ചേരുകയെന്നും സർക്കാർ അറിയിച്ചു. ഫെബ്രുവരി 13 വരെയാണ് ആദ്യഘട്ടം. മാർ‌ച്ച് 10 മുതൽ ഏപ്രിൽ 4 വരെയാണു രണ്ടാംഘട്ടം. ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചിരുന്നു. നികുതി അടയ്ക്കുന്നതും ഇതുമായി സംബന്ധിച്ച എല്ലാ പ്രക്രിയകളും ലളിതമാക്കുമെന്നാണ് പ്രതീക്ഷ. വ്യക്തികൾക്കും ബിസിനസ്സുകൾക്കും കൂടാതെ പ്രവാസികൾക്കുമുള്ള നികുതി പ്രക്രിയകൾ സർക്കാർ ലഘൂകരിച്ചേക്കാം.

ബിസിനസുകൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ അതായത് എംഎസ്എംഇകൾക്കും ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കപ്പെട്ടേക്കാം. വേഗത്തിലുള്ള റീഫണ്ടുകളും ഉണ്ടായേക്കാം. ജിഎസ്ടി സംവിധാനം ലളിതമാക്കുന്നത് വ്യവസായ രംഗത്തേക്ക് കടന്നു വരുന്നവർക്ക് പ്രോത്സാഹനം നൽകും. വായ്പയെടുത്തവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ ഇതിനെ മറികടക്കാനുള്ള എന്തെല്ലാം ആനുകൂല്യങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് രാജ്യത്തിന്‍റെ നഗരപ്രദേശങ്ങളില്‍ വീടുകളുടെ വില കുതിച്ചുയരുന്നതിനാല്‍ ഉയര്‍ന്ന ഇളവുകള്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Union Budget on february 1

More Stories from this section

family-dental
witywide