രൂപ ചിഹ്നം ഒഴിവാക്കിയ തമിഴ്നാടിന്റേത് അപകടകരമായ മാനസികാവസ്ഥ, രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി : ത്രിഭാഷ പദ്ധതിയിലടക്കം കേന്ദ്ര സര്‍ക്കാരുമായി ഉടക്കിനില്‍ക്കുന്നതിനിടെ സംസ്ഥാന ബജറ്റ് ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയ തമിഴ്‌നാടിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

രൂപ ചിഹ്നം ഒഴിവാക്കിയത് വിഘടനവാദത്തിനുള്ള പ്രോത്സാഹനമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. പ്രാദേശികവാദത്തിന്റെ മറവില്‍ വിഘടനവാദ വികാരം പ്രോത്സാഹിപ്പിക്കുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

‘ഇന്ത്യയുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയും പ്രാദേശിക അഭിമാനത്തിന്റെ പേരില്‍ വിഘടനവാദ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അപകടകരമായ ഒരു മാനസികാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭാഷയുടെയും പ്രാദേശിക വര്‍ഗീയതയുടെയും പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഉദാഹരണമാണിത്.’ ധനമന്ത്രി എക്‌സില്‍ കുറിച്ചു.

രൂപയുടെ ചിഹ്നം അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതാണെന്നും ആഗോള സാമ്പത്തിക ഇടപാടുകളില്‍ ഇന്ത്യയുടെ ദൃശ്യമായ ഒരു ഐഡന്റിറ്റിയായി വര്‍ത്തിക്കുന്നുവെന്നും നിര്‍മ്മല പറഞ്ഞു. ‘UPI ഉപയോഗിച്ച് അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ക്കായി ഇന്ത്യ പ്രേരിപ്പിക്കുന്ന സമയത്ത്, നമ്മള്‍ നമ്മുടെ സ്വന്തം ദേശീയ കറന്‍സി ചിഹ്നത്തെ ദുര്‍ബലപ്പെടുത്തുകയാണോ?’ എന്നും അവര്‍ ചോദിച്ചു.

More Stories from this section

family-dental
witywide