
ശ്രീനഗര്‍ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു.
കത്വയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദര്‍ശനം. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.
കഴിഞ്ഞ ദിവസങ്ങളില്‍ കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. വെടിവെയ്പ്പില്‍ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ സന്ദര്‍ശനം.