ആശാ വര്‍ക്കര്‍മാരുടെ സമരം ദേശിയ ശ്രദ്ധയിലേക്ക്, പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് സുരേഷ്‌ഗോപിയുടെ ഉറപ്പ്

സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം ദേശിയ ശ്രദ്ധയിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശമാരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന ഉറപ്പാണ് സുരേഷ്‌ഗോപി നല്‍കിയിരിക്കുന്നത്. ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലിൽ എത്തിയാണ് കേന്ദ്രമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്.

കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കില്‍ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാന്‍ പ്രധാനമന്ത്രിയോടു പറയാം. തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

താന്‍ ആശമാരുടെ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. ഈ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ട. സമരത്തിന്റെ പേരില്‍ ഒരു ഭീഷണിയും വേണ്ട്. പ്രതികാര നടപടിയുടെ ഭാഗമായി ആശാ വര്‍ക്കര്‍മാരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കേന്ദ്രം ഇടപെടും. ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide