
കോഴിക്കോട്: മണ്‍മറഞ്ഞ വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തിയത്. എംടിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും എംടിയ്‌ക്കൊപ്പമുള്ള ഓര്‍മകളും പങ്കുവെച്ചു.
സാഹിത്യക്കാരെന്നതിനേക്കാള്‍ ഉപരി കലാമഹത്വമാണ് എംടിയെന്നും വടക്കന്‍ വീരഗാഥ പോലുള്ള തിരക്കഥകളില്‍ അദ്ദേഹത്തിന്റെ മാജിക് കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു. മനുഷ്യ മനസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന് ആഴത്തില്‍ സ്പര്‍ശിച്ചിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെന്നും സുരേഷ് ഗോപി എംടിയെ ഓര്‍മ്മിച്ചു. എംടിയുടെ ഭാര്യ സരസ്വതി ടീച്ചറോടും മകള്‍ അശ്വതിയോടും കാല്‍ മണിക്കൂറോളം സംസാരിച്ചാണ് അദ്ദേഹം മടങ്ങിയത്.