‘ദയവായി ഞങ്ങളെ പുറത്തിറക്കൂ…’ നിലവിളിച്ച് യാത്രക്കാര്‍, ഹ്യൂസ്റ്റണില്‍ ടേക്ക് ഓഫിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു- വീഡിയോ

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കായി തയ്യാറെടുന്നതിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച (പ്രാദേശിക സമയം) യാണ് സംഭവം.

ടേക്ക് ഓഫിനായി ഒരുങ്ങുന്നതിനിടെ വിമാനത്തിന്റെ ഒരു ചിറകില്‍ നിന്ന് തീ പടര്‍ന്നു. യാത്രക്കാരിന്‍ ഇത് വല്ലാത്ത പരിഭ്രാന്തി സൃഷ്ടിച്ചു. യാത്രക്കാരിലൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ‘ദയവായി ഞങ്ങളെ പുറത്തിറക്കൂ എന്ന് ചിലര്‍ നിലവിളിച്ചു. പിന്നാലെ എല്ലാവരെയും വിമാനത്തില്‍ നിന്നും പുറത്തെത്തിച്ചു. എയര്‍പോര്‍ട്ട് റെസ്‌ക്യൂ ഫയര്‍ഫൈറ്റര്‍മാര്‍ ഉടനടി സഹായത്തിനെത്തുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഹ്യൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് (HFD) അറിയിച്ചു. 104 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെയുണ്ടായ രണ്ട് വിമാന ദുരന്തങ്ങള്‍ യാത്രക്കാരില്‍ പരിഭ്രാന്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഫിലാഡല്‍ഫിയയിലെ ഒരു മാളിന് സമീപം ഒരു വിമാനം തകര്‍ന്നുവീണ് ഏഴ് പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച, വാഷിംഗ്ടണിന് പുറത്തുള്ള റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം യുഎസ് ആര്‍മി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററില്‍ കൂട്ടിയിടിച്ച് 67 പേരും മരിച്ചു. ഈ സംഭവങ്ങളാണ് വിമാനയാത്രയിലെ പേടിസ്വപ്‌നമായി മാറുന്നത്.

More Stories from this section

family-dental
witywide