
അലിഗഢിലെ ഒരു വീട്ടമ്മ തന്റെ ഭാവി മരുമകനോടൊപ്പം ഒളിച്ചോടി. ദിവസങ്ങൾക്ക് ശേഷം, ഇരുവരും നേപ്പാളിലേക്ക് കടക്കാൻ പോകുന്നതിന് തൊട്ടുമുമ്പ് ഉത്തർപ്രദേശ് പോലീസ് കണ്ടെത്തി തിരികെ കൊണ്ടുവന്നു. അനിത ദേവി (40) എന്ന വീട്ടമ്മയാണ് രാഹുൽ സിംഗ് (25) എന്ന വ്യക്തിയോടൊപ്പം വീടുവിട്ടു പോയത്. അയാളോടൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു.
അനിത ദേവിയുടെ മകൾ ശിവാനിയും രാഹുൽ സിങ്ങും തമ്മിലുള്ല വിവാഹം ഏപ്രിൽ 18ന് നടക്കേണ്ടതായിരുന്നു. രണ്ടു വീടുകളിലും ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം അരങ്ങേറിയത്.
അലിഗഢ് പോലീസ് പറയുന്നതനുസരിച്ച്, ഏപ്രിൽ 8 ന് ദേവി തന്റെ വീട്ടിൽ നിന്ന് പണവും ആഭരണങ്ങളുമായി അപ്രത്യക്ഷയായി, അതേ സമയം, രാഹുലിന്റെ ഫോണും സ്വിച്ച് ഓഫ് ആയി, ഇരുവരേയും കണ്ടെത്താനായില്ല. ദേവിയുടെ ഭർത്താവ് ജിതേന്ദ്ര കുമാർ മിസ്സിങ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്.
“മദ്രാക് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഒരു പ്രത്യേക സംഘം രൂപീകരിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ, അവർ കടക്കുന്നതിന് മുമ്പ് നേപ്പാൾ അതിർത്തിയിൽ അവരെ കണ്ടെത്തി,” ഇഗ്ലാസ് സർക്കിൾ ഓഫിസർ മഹേഷ് കുമാർ പറഞ്ഞു.
ഉത്തർപ്രദേശ് നേപ്പാളുമായി ഏകദേശം 600 കിലോമീറ്റർ നീളമുള്ള തുറന്ന അതിർത്തി പങ്കിടുന്നുണ്ട്.
ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ജിതേന്ദ്ര കുമാർ പറഞ്ഞു. “വിവാഹ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു അനിത. ഏപ്രിൽ 8 ന്, സഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അവൾ വീട് വിട്ടിറങ്ങി. പക്ഷേ അവൾ തിരിച്ചെത്തിയില്ല. ഞങ്ങൾ ഒരുപാട് തിരഞ്ഞു, പക്ഷേ ഒരു സൂചനയും ലഭിക്കാത്തപ്പോൾ പോലീസിൽ പരാതി നൽകി.”
ദേവിയും രാഹുലും ബഞ്ചാര പട്ടികവർഗത്തിൽ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഈ സംഭവം കുടുംബങ്ങളെയും ബന്ധുക്കളെയും ഗ്രാമവാസികളെയും ഞെട്ടിച്ചു. വിവാഹ ഒരുക്കങ്ങൾ നടന്നിരുന്ന ജിതേന്ദ്ര സിങ്ങിന്റെ വീട് ഇപ്പോൾ ശൂന്യമായി കിടക്കുകയാണ്.
പ്രാഥമിക ചോദ്യം ചെയ്യലിൽ തന്റെ ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ടെന്നും പണം നൽകാറില്ലെന്നും അനിതാ ദേവി പരാതിപ്പെട്ടതായി പൊലീസ് പറയുന്നു.
മുമ്പ് രണ്ട് സ്ത്രീകളോടൊപ്പം ഒളിച്ചോടിയെന്ന ആരോപണം രാഹുൽ നേരിടുന്നുണ്ട്. അതെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്ന് സിഒ മഹേഷ് കുമാർ പറഞ്ഞു. മുൻ കേസുകളിൽ പോലീസ് പരാതി കിട്ടിയിട്ടില്ല. കേസിനെക്കുറിച്ച് പ്രതികരിക്കാൻ രാഹുലിന്റെ കുടുംബം വിസമ്മതിച്ചു.
രാഹുൽ പോലീസ് കസ്റ്റഡിയിലാണ്. ഗാർഹിക പീഡനത്തെക്കുറിച്ച് ദേവി പരാതിപ്പെട്ടതിനാൽ അവരെ വൺ സ്റ്റോപ്പ് സെന്ററിലേക്ക് അയച്ചിരിക്കുകയാണ്.
UP woman elopes with would-be son-in-law and cops bring them back from Nepal border