‘ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാന്‍’ അമേരിക്കയുടെ 21 മില്യണ്‍ ഡോളര്‍ സഹായം ഇനിയില്ല ; ചിലവുചുരുക്കലില്‍ മസ്‌കിന്റെ ‘കടുംവെട്ട്’

ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ബോധവത്കരണ നടപടികള്‍ക്കായി യുഎസ് നല്‍കിവരുന്ന ധനസഹായം നിര്‍ത്തലാക്കി. ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്), ആണ് ‘ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തത്തെ’ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ള 21 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം റദ്ദാക്കിയത്.

നികുതിദായകര്‍ ധനസഹായം നല്‍കുന്ന മറ്റ് പദ്ധതികളും ‘കടുംവെട്ട്’ നേരിട്ടതായി മസ്‌കിന്റെ നേതൃത്വത്തിലുള്ള വകുപ്പ് വെളിപ്പെടുത്തി. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി യുഎസ് നല്‍കുന്ന രാജ്യാന്തര സഹായത്തില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കലുകള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

More Stories from this section

family-dental
witywide