‘സുപ്രധാന നാഴികക്കല്ല്’; മൂത്രനാളി അണുബാധയ്ക്കുള്ള പുതിയ ആൻറിബയോട്ടിക് യുഎസ് അംഗീകരിച്ചു

വാഷിംഗ്ടണ്‍: ദശലക്ഷത്തിലധികം ആളുകളെ, പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രശ്‌നമായ മൂത്രനാളി അണുബാധ ചികിത്സിക്കുന്നതിനായി യുഎസ് ആരോഗ്യ നിയന്ത്രണ ഏജന്‍സികള്‍ ഒരു പുതിയ ആന്റിബയോട്ടിക്കിന്‌ അംഗീകാരം നല്‍കി.

നിര്‍ണായകമായ ഈ നീക്കം സംബന്ധിച്ച് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ജിഎസ്‌കെയാണ് വ്യക്തമാക്കുന്നത്. സ്ത്രീകളിലും 12 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളിലും സങ്കീര്‍ണ്ണമല്ലാത്ത മൂത്രനാളി അണുബാധകള്‍ ചികിത്സിക്കുന്നതിനായി Blujepa എന്ന ഉല്‍പ്പന്നം ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) അംഗീകാരം നല്‍കിയതായാണ് കമ്പനി ശാസ്ത്ര ഡയറക്ടര്‍ ടോണി വുഡ് പറഞ്ഞു.

മാത്രമല്ല, മൂത്രനാളി അണുബാധകള്‍ക്കുള്ള പുതിയ തരം ഓറല്‍ ആന്റിബയോട്ടിക്കുകളില്‍ ഇത് ആദ്യത്തേതാണെന്ന് എഫ് ഡി എ അംഗീകാരത്തെ ‘സുപ്രധാന നാഴികക്കല്ല്’ എന്ന് വിശേഷിപ്പിച്ച ജിഎസ്‌കെ പറയുന്നു. മൂത്രനാളി അണുബാധകള്‍ ചികിത്സിക്കുന്നതിനായി മറ്റ് ആന്റിബയോട്ടിക്കുകള്‍ നിലവിലുണ്ടെങ്കിലും, പുതിയ മരുന്ന് കൂടുതല്‍ ഫലപ്രദമാണെന്നും വിലയിരുത്തലുണ്ട്.