യുഎസ് അവസാനിപ്പിക്കുന്നില്ല; ഹൂതികൾക്കെതിരെ ആക്രമണം കടുപ്പിച്ചു, ആറ് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: യ​മ​നി​ലെ ഹൂ​തി​ക​ൾ​ക്കെ​തി​രെ അതികഠിനമായ ആക്രമണവുമായി യു​എ​സ്. ബു​ധ​നാ​ഴ്ച രാ​ത്രി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന ​യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​റു​​പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. മ​ൻ​സൂ​രി​യ ജി​ല്ല​യി​ലെ ഹു​ദൈ​ദ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഹ​ജ്ജ, സ​അ​ദ, സ​ൻ​ആ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സ​അ​ദ​യി​ൽ 17 ത​വ​ണ​യാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് ഹൂ​തി​ക​ൾ അ​റി​യി​ച്ചു.

ഹു​ദൈ​ദ​യി​ലെ റാ​സ് ഇ​സ തു​റ​മു​ഖ​ത്തും ഇ​ബ്ബ് ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ബ​ൽ നാ​മ പ​ർ​വ​ത​ത്തി​ലും ഓ​രോ​രു​ത്ത​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ഹൂ​തി​ക​ൾ​ക്കെ​തി​രാ​യി യു.എ​സ് ന​ട​ത്തു​ന്ന ബോം​ബി​ങ്ങി​ൽ ഇ​തു​വ​രെ 67 പേ​ർ​ മരിച്ചുവെന്നാണ് കണക്ക്. ചെ​ങ്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട യുഎ​സ് യു​ദ്ധ​വി​മാ​ന വാ​ഹി​നി​യാ​യ യുഎ​സ്​എ​സ് ഹാ​രി എ​സ് ട്രൂ​മാ​നി​ൽ​നി​ന്നാ​ണ് ഹൂ​തി​ക​ൾ​ക്കെ​തി​രെ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, യു​എ​സ്​എ​സ് ഹാ​രി എ​സ്. ട്രൂ​മാ​നെ ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ അവകാശവാദം.

More Stories from this section

family-dental
witywide