
വാഷിങ്ടന്‍ : ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎസ്. ഇന്ത്യ പാക് അതിര്‍ത്തി, നിയന്ത്രണ രേഖ, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിലക്ക്. യുഎസ് നയതന്ത്രജ്ഞരെ ഭീകരവാദികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നും യുഎസ് എംബസി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്കെതിരെ ഭീകരാക്രമണ ഭീഷണി ഉണ്ടായിരുന്നെന്നും മുന്നറിയിപ്പിലുണ്ട്.
മുന്നറിയിപ്പ് ഇങ്ങനെ
”പാകിസ്ഥാനിലേക്കുള്ള യാത്ര അമേരിക്കന്‍ പൗരന്മാര്‍ പുനഃപരിശോധിക്കണം. ഭീകരവാദികള്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നീ പ്രവിശ്യകളില്‍ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നു. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഷോപ്പിങ് മാളുകള്‍, വിമാനത്താവളങ്ങള്‍, സര്‍വകലാശാലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയായിരിക്കാം ഭീകരര്‍ ലക്ഷ്യമിടുന്നത്”.