കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥി മഹ്മൂദ് ഖലീലിനെ നാടുകടത്താമെന്ന് യുഎസ് ഇമിഗ്രേഷൻ കോടതി

വാഷിംഗ്ടൺ: കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥി, പലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെ നാടുകടത്താമെന്ന് യുഎസ് ഇമിഗ്രേഷൻ കോടതിയുടെ വിധി.

പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെട്ട മഹ്മൂദ് ഖലീലിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു കോടതി.

യുഎസിൽ സ്ഥിര താമസക്കാരനായ ഖലീലിനെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. പലസ്തീൻ അവകാശങ്ങൾക്കായി സംസാരിച്ചതിന്റെ നേരിട്ടുള്ള അനന്തരഫലമാണ് തന്റെ അറസ്റ്റ് എന്ന് അദ്ദേഹം പറയുന്നു.

ശീതയുദ്ധകാലത്തെ ഒരു കുടിയേറ്റ നിയമത്തെ ഉദ്ധരിച്ച്, യുഎസിലെ ഖലീലിൻ്റെ സാന്നിധ്യം അമേരിക്കൻ വിദേശനയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് സർക്കാർ പ്രഖ്യാപിച്ചു.

ഇമിഗ്രേഷൻ കോടതിയുടെ വിധി മൂലം ഖലീലിന് രാജ്യത്ത് നിന്ന് ഉടൻ പോകേണ്ട ആവശ്യമില്ല. ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഏപ്രിൽ 23 വരെ സമയമുണ്ട്.

നിയമപരമായി അമേരിക്കയിലുള്ളതും ഖലീലിനെപ്പോലെ ഒരു കുറ്റകൃത്യത്തിനും കുറ്റം ചുമത്തിയിട്ടില്ലാത്തതുമായ വിദേശ പലസ്തീൻ അനുകൂല വിദ്യാർത്ഥികളെ നാടുകടത്താനുള്ള റിപ്പബ്ലിക്കൻ പ്രസിഡന്റിന്റെ ശ്രമങ്ങൾക്ക് ഈ വിധി ഗുണം ചെയ്യും.

US court allows Columbia graduate Mahmoud Khalil’s deportation

More Stories from this section

family-dental
witywide