
ന്യൂഡല്‍ഹി : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനധികൃതകുടിയേറ്റ നയത്തിന്റെ ഭാഗമായി യുഎസില്‍നിന്നു നാടുകടത്തി പാനമയിലും കോസ്റ്ററിക്കയിലുമെത്തിച്ച ഇന്ത്യക്കാര്‍ക്ക് എംബസി സേവനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി.
ഇരുരാജ്യങ്ങളിലുമെത്തിച്ച കുടിയേറ്റക്കാര്‍ ഹോട്ടല്‍ മുറികളിലാണ് തങ്ങുന്നത്. 175 പേര്‍ മടക്കം കാത്തിരിപ്പുണ്ട്. എന്നാല്‍ ഇവരില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കിയില്ല.
ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിന് മുമ്പ് അവരുടെ പരിശോധന നടത്തേണ്ടതുണ്ടെന്നും പ്രക്രിയയ്ക്ക് സാധാരണയായി കുറച്ച് സമയമെടുക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.
പാനമയിലെത്തിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 299 പേരില്‍ 13 പേര്‍ മാത്രമാണു നാട്ടിലേക്കു മടങ്ങിയത്. നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യമില്ലാത്ത നൂറോളം പേരെ ഹോട്ടലില്‍നിന്ന് വനമേഖലയായ ദാരിയന്‍ പ്രവിശ്യയിലെ കേന്ദ്രത്തിലേക്കു മാറ്റിയെന്നാണ് പാനമ സര്‍ക്കാര്‍ അറിയിച്ചത്.