ഒരു നൂറ്റാണ്ട് കണ്ട ‘പ്രസിഡന്റി’ന് വിട, ഇനി ജനമനസ്സുകളിൽ ജീവിക്കും, ജിമ്മി കാർട്ടറിന് അന്ത്യാഞ്ജലി അർപ്പിച്ച് അമേരിക്ക

വാ​ഷി​ങ്ട​ൺ: അന്തരിച്ച അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ജി​മ്മി കാ​ർ​ട്ട​റി​ന് വിട നൽകാനൊരുങ്ങി രാജ്യം. കാ​ർ​ട്ട​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വ്യാ​ഴാ​ഴ്ച രാവിലെ 10ന് ​വാ​ഷി​ങ്ട​ൺ നാ​ഷ​ന​ൽ ക​ത്തീ​ഡ്ര​ലി​ൽ ആ​രം​ഭി​ക്കും. കാ​ർ​ട്ട​റി​നോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ജ​നു​വ​രി ഒ​മ്പ​ത് ദേ​ശീ​യ ദുഃ​ഖാ​ച​ര​ണ​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ഡി​സം​ബ​ർ 29ന് ​ത​ന്‍റെ 100ാം വ​യ​സ്സി​ലാ​ണ് ജിമ്മി കാർട്ടർ അന്തരിച്ചത്. ഒരു നൂറ്റാണ്ട് കാലം ജീവിച്ച ഏക അമേരിക്കൻ പ്രസിഡന്റ് ആണ് ജിമ്മി കാർട്ടർ. ശ​നി​യാ​ഴ്ച മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക​ശ​രീ​രം അ​റ്റ്ലാ​ന്‍റ​യി​ലെ കാ​ർ​ട്ട​ർ സെ​ന്‍റ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു.

2023-ൻ്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ എന്നായിരുന്നു കാർട്ടർ അറിയപ്പെട്ടിരുന്നത്.

ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് 2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർട്ടർ സെൻ്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്.

US Ex president Jimmy carter cremation today

More Stories from this section

family-dental
witywide