കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചു; 5 കുട്ടികളുടെ പിതാവായ യുഎസ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവിനെതിരെ കുറ്റം ചുമത്തി

വാഷിംഗ്ടണ്‍ : കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചതിന് അഞ്ച് കുട്ടികളുടെ പിതാവായ ലോംഗ് ഐലന്‍ഡ് യുഎസ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവിനെതിരെ കുറ്റം ചുമത്തി. 38 കാരനായ ജേക്കബ് വാള്‍ഡന്‍, നാല് വര്‍ഷത്തിനിടെ ഒരു ഡസനോളം കൗമാരക്കാരായ പെണ്‍കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇരയാക്കിയതായാണ് ആരോപിക്കപ്പെടുന്നത്. ബുധനാഴ്ച ഇയാളെ ഫെഡറല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

യുഎസിലുടനീളം അസിസ്റ്റഡ് ലിവിംഗ്, നഴ്‌സിംഗ് ഹോമുകളുടെ മേല്‍നോട്ടം വഹിക്കുന്ന വുഡ്‌മെയര്‍ ആസ്ഥാനമായുള്ള എമറാള്‍ഡ് ഹെല്‍ത്ത്‌കെയറിന്റെ എക്‌സിക്യൂട്ടീവും സഹ ഉടമയുമാണ് ജേക്കബ് വാള്‍ഡന്‍. 16 ഉം 17 ഉം വയസ്സുള്ള രണ്ട് കൗമാരക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതിട്ടുമുണ്ട് ഇയാള്‍. സെന്‍ട്രല്‍ ഇസ്ലിപ്പ് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കുറ്റം സമ്മതിച്ചിട്ടില്ലെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ജേക്കബ് വാള്‍ഡനെ 2024 ജൂലൈ 31 ന് അറസ്റ്റ് ചെയ്തു. സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗത്തിനും കുട്ടികളുമായുള്ള ഇടപെടലിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ വാലി സ്ട്രീം വീട്ടില്‍ വീട്ടുതടങ്കലിലാക്കി. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസത്തിനുള്ളില്‍ പ്രതി ലൈംഗിക ബന്ധത്തിന് ഒരു സ്ത്രീക്ക് പണം വാഗ്ദാനം ചെയ്തതോടെ നിബന്ധനകള്‍ ലംഘിച്ചതായി കണ്ടെത്തി. വാള്‍ഡന്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും സമൂഹത്തിന് അപകടമാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെട്ടതിനെത്തുടര്‍ന്ന് വിചാരണ വരെ ജാമ്യമില്ലാതെ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ വാള്‍ഡനെ തടവിലാക്കി. കുറ്റം തെളിഞ്ഞാല്‍, 30 വര്‍ഷം വരെ തടവില്‍ കഴിയേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

More Stories from this section

family-dental
witywide