കാനഡയ്ക്ക് മേൽ യുഎസ് ചുമത്തിയ ഇറക്കുമതി ചുങ്കം 30 ദിവസത്തേക്ക് മരവിപ്പിച്ചു, അതിർത്തി സുരക്ഷയ്ക്ക് കൂടുതൽ നടപടി പ്രഖ്യാപിച്ച് കാനഡയും മെക്സിക്കോയും

യുഎസ് കാനഡയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം ഇറക്കുമതി ചുങ്കം 30 ദിവസത്തേക്ക് മരവിപ്പിച്ചതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നിയമവിരുദ്ധമായി ലഹരി മരുന്നുകൾ യുഎസിലേക്ക് കടത്തുന്നത് തടയാൻ കാനഡ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി എന്ന് ട്രംപ് വ്യക്തമാക്കി. മെക്സിക്കോയ്ക്ക് മേൽ ചുമത്തിയിരുന്ന നികുതിയും കുറച്ചതായി ട്രംപ് നേരത്തേ തന്നെ അറിയിച്ചിരുന്നു. അനിധികൃത ലഹരി കടത്ത് തടയാൻ 10000 സൈനികരെ അമേരിക്കൻ അതിർത്തിയിലേക്ക് അയക്കാം എന്ന് മെക്സിക്കോ പ്രഖ്യാപിച്ചിരുന്നു.

“നമുക്ക് സുരക്ഷിതമായ വടക്കൻ അതിർത്തി ഉറപ്പാക്കാൻ കാനഡ സമ്മതിച്ചു,” ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു.

അതിർത്തി സുരക്ഷാ നടപടികൾക്കായി 1.3 ബില്യൺ ഡോളർ ചെലവഴിക്കുമെന്നും, മയക്കുമരുനാനയ ഫെന്റനൈലിന്റെ വിൽപ്പന തടയുന്നതിനുള്ള ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു ഉദ്യോഗസ്ഥനെ ( ഫെൻ്റനൈൽ സാർ) നിയമിക്കുമെന്നും, കാർട്ടലുകളെ തീവ്രവാദികളുടെ പട്ടികപ്പെടുത്തുമെന്നും ട്രൂഡോ തൻ്റെ എക്സ് പോസ്റ്റിലും വ്യക്തമാക്കിയിട്ടുണ്ട്.

” കാനഡയുടെ തുടക്കത്തിലെ ഈ നടപടികളിൽ ഞാൻ വളരെ സന്തുഷ്ടനാണ്, കാനഡയുമായുള്ള അന്തിമ സാമ്പത്തിക കരാർ രൂപപ്പെടുത്താൻ കഴിയുമോ ഇല്ലയോ എന്ന് നോക്കാൻ, താരിഫുകൾ 30 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കും.” ട്രംപ് അറിയിച്ചു.

യുഎസ് താരിഫുകളിൽ 30 ദിവസത്തെ താൽക്കാലിക വിരാമം പ്രഖ്യാപിച്ചതായി അറിഞ്ഞതോടെ കനേഡിയൻ രാഷ്ട്രീയ നേതാക്കളും വ്യാപാരികളും വ്യാപകമായ ആശ്വാസം പ്രകടിപ്പിച്ചു. കാനഡയുടെ 75 ശതമാനം ഇറക്കുമതി നടക്കുന്നത് യുഎസിലാണ്.

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ച പുതിയ അതിർത്തി സുരക്ഷാ പദ്ധതിയുടെ രൂപരേഖ വ്യക്തമാക്കിയിട്ടുണ്ട്. – ഫെന്റനൈൽ വ്യാപാരം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ, നിയമപാലകർക്കുള്ള പുതിയ ഉപകരണങ്ങൾ, യുഎസ് നിയമപാലകരുമായുള്ള മെച്ചപ്പെട്ട ഏകോപനം, വിവരങ്ങൾ പങ്കിടൽ വർദ്ധിപ്പിക്കൽ, അതിർത്തിയിലെ ഗതാഗതം പരിമിതപ്പെടുത്തൽ എന്നിവയ്ക്കായാണ് 1.3 ബില്യൺ C$ പദ്ധതി. അതിർത്തി നിരീക്ഷണത്തിനായി ഡ്രോണുകളുടെയും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളുടെയും വിന്യാസവും ഉണ്ടായിക്കും.

ഇത് ട്രംപിൻ്റേയും ട്രൂഡോയുടേയും വിജയമായി വിലയിരുത്തപ്പെടുന്നു. യുഎസ് അതിർത്തി സുരക്ഷിതമാക്കുക എന്ന ട്രംപിൻ്റെ ലക്ഷ്യം കാനഡകൂടി അംഗീകരിച്ചു. ട്രൂഡോയ്ക്കാകട്ടെ താരിഫ് യുദ്ധത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുമായി.

 US is halting its plan to impose tariffs on Canadian imports

More Stories from this section

family-dental
witywide