3,500 രൂപ കൊടുത്ത ഓർഡർ, ഒരു ചെറിയ സ്ക്രൂ പോലും മിസ് ആയില്ല; പക്ഷേ എല്ലാം പേപ്പറിൽ മാത്രം; അലി എക്സ്പ്രസ് കൊടുത്ത ‘എട്ടിന്‍റെ പണി’

ചൈനീസ് വെബ്സൈറ്റിൽ നിന്നും ഡ്രില്ലിങ് മെഷീൻ ഓർഡർ ചെയ്ത വ്യക്തിക്ക് കിട്ടിയത് ഓർഡർ ചെയ്ത വസ്തുക്കളുടെ ചിത്രങ്ങൾ. യുഎസ് പൗരനെയാണ് ചൈനീസ് ഓൺലൈൻ കമ്പനി പറ്റിച്ചത്. ജോർജിയക്കാരനായ സിൽവസ്റ്റർ ഫ്രാങ്ക്ലിനാണ് ദുരനുഭവമുണ്ടായത്. 40 ഡോളറിന് ഒരു ഡ്രില്ലും ഒരു പ്രഷർ വാഷറുമാണ് 68 കാരൻ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കമ്പനി അയച്ചുനൽകിയത് ഉപകരണത്തിന്റെ സ്ക്രൂ സഹിതമുള്ള ചിത്രം അച്ചടിച്ച പേപ്പറാണ്.

ഡിസംബറിലാണ് ഇദ്ദേഹത്തിന് പാഴ്സൽ വന്നത്. അത് പൊട്ടിച്ചു നോക്കിയ അദ്ദേഹം കണ്ടത് താൻ ഓർഡർ ചെയ്ത ഉപകരണങ്ങളുടെ ചിത്രങ്ങൾ പ്രിന്‍റ് ചെയ്ത ഒരു കടലാസ് പെട്ടിക്കുള്ളിൽ മടക്കി വെച്ചിരിക്കുന്നതാണ്. 40 ഡോളർ അതായത് ഏകദേശം 3,500 ഇന്ത്യൻ രൂപ മുടക്കി ഉപകരണങ്ങൾ ഓർഡർ ചെയ്ത തനിക്ക് കിട്ടിയത് ഡ്രില്ലിന്‍റെയും ഒരു സ്ക്രൂവിന്‍റെയും ചിത്രമാണെന്നാണ് സിൽവെസ്റ്റർ പറയുന്നു. ഉടൻതന്നെ റീഫണ്ടിനായി ഓൺലൈൻ കമ്പനിയെ ബന്ധപ്പെട്ടു.

എന്നാൽ റീട്ടയിലേറെ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചിട്ടും സിൽവസ്റ്ററിന് റീഫണ്ട് ലഭിച്ചില്ല. പിന്നാലെ ഇയാൾ സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച ചിത്രം പങ്കുവയ്ക്കുകയായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ ഇത്തരം തട്ടിപ്പ് നടത്തുന്നവർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.

ആലിബാബയുടെ അനുബന്ധ സ്ഥാപനവും ‘ചൈനയുടെ ആമസോൺ’ എന്നറിയപ്പെടുന്നതുമായ അലിഎക്സ്പ്രസ്, സംശയാസ്പദമായ ബിസിനസ്സ് രീതികളുടെ പേരിൽ ആദ്യമായല്ല വാര്‍ത്തകളില്‍ നിറയുന്നത്. 1,131-ലധികം ഉപഭോക്തൃ പരാതികൾക്ക് മറുപടി നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകൾ.

More Stories from this section

family-dental
witywide