വാഷിംഗ്ടണ്‍: യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്ക് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വിസമ്മതിച്ചാല്‍ റഷ്യയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് ചര്‍ച്ചയ്ക്ക് വന്നില്ലെങ്കില്‍ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തിനാണ് ‘അങ്ങനെ തോന്നുന്നു’ എന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
തിങ്കളാഴ്ച പുടിനെ വിമര്‍ശിച്ച ട്രംപ്, റഷ്യന്‍ പ്രസിഡന്റ് ‘ഒരു കരാര്‍ ഉണ്ടാക്കണം’ എന്നും, കരാര്‍ ഉണ്ടാക്കാതിരിക്കുന്നതിലൂടെ അദ്ദേഹം റഷ്യയെ നശിപ്പിക്കുകയാണെന്ന് ഞാന്‍ കരുതുന്നു’ എന്നും പ്രതികരിച്ചിരുന്നു. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ ഒരു സമാധാന കരാര്‍ വേണമെന്ന് യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി തന്നോട് പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.