യൂറോപ്യന്‍ യൂണിയനോട് കടുപ്പിച്ച് ട്രംപ്; കാറുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 25% ഇറക്കുമതി തീരുവ, യുഎസ് നിര്‍മിത കാറുകളും കാര്‍ഷികോല്‍പന്നങ്ങളും യൂറോപ്പ് വാങ്ങാറില്ലെന്നും കുറ്റപ്പെടുത്തല്‍

വാഷിങ്ടന്‍ : യൂറോപ്യന്‍ യൂണിയന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 25% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നുമുതലാണ് ഈ തീരുമാനം പ്രാബല്യത്തിലാകുക എന്ന് പിന്നീടു പ്രഖ്യാപിക്കുമെന്നും ട്രംപ്. കാറുകള്‍ അടക്കമുള്ളവയ്ക്കാണ് അധിക തീരുവ നല്‍കേണ്ടി വരുക.

അതേസമയം, യുഎസിനെ പിഴിയാനാണു യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ചതെന്നും ട്രംപ് ആരോപിച്ചു. യുഎസ് നിര്‍മിത കാറുകളും കാര്‍ഷികോല്‍പന്നങ്ങളും യൂറോപ്പ് വാങ്ങാറില്ലെന്നും കുറ്റപ്പെടുത്തി.

എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണിയാണു യൂറോപ്പെന്നും ഇത് ഏറ്റവും പ്രയോജനപ്പെടുത്തിയത് യുഎസാണെന്നുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍ വക്താവിന്റെ പ്രതികരണം.

അതേസമയം, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് 25% അധിക തീരുവ മാര്‍ച്ച് 4നു തന്നെ നിലവില്‍ വരുമെന്നു ട്രംപ് വ്യക്തമാക്കി. മാര്‍ച്ച് 4 മുതല്‍ ചൈനീസ് ഇറക്കുമതിക്കും 10% തീരുവ കൂടി ഏര്‍പ്പെടുത്തും.

More Stories from this section

family-dental
witywide