വാഷിങ്ടന്‍ : യു.എസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഔദ്യോഗിക പരിസമാപ്തി. പ്രാര്‍ഥനാ ചടങ്ങോടുകൂടിയാണ് പരിപാടിക്ക് അവസാനമായത്. പ്രാര്‍ഥനാ ചടങ്ങിനിടെ കുടിയേറ്റക്കാരോടും എല്‍ജിബിടി സമൂഹത്തോടും കരുണ കാണിക്കണമെന്ന ട്രംപിനോട് അഭ്യര്‍ഥിച്ച് വാഷിങ്ടന്‍ എപ്പിസ്‌കോപ്പല്‍ ബിഷപ് റൈറ്റ് റവ. മരിയാന്‍ എഡ്ഗര്‍ ബുഡ്ഡേ.
സദസ്സിന്റെ മുന്‍നിരയില്‍ ഗൗരവത്തോടെയായിരുന്നു അഭ്യര്‍ഥന നടത്തിയപ്പോള്‍ ട്രംപ് ഇരുന്നത്. ഭാര്യ മെലനിയയും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഒപ്പമുണ്ടായിരുന്നു. ബിഷപ്പിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
പിന്നീട് പ്രാര്‍ഥനാ ചടങ്ങുകളെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു ട്രംപിന്റെ മറുപടി. പ്രാര്‍ഥനാ ചടങ്ങ് അത്ര നന്നായതായി തോന്നിയില്ലെന്നും മെച്ചപ്പെടുത്താമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.