
വാഷിംഗ്ടൺ: സുഡാനിൽ നിന്നുള്ള മുഴുവൻ ആളുകളുടെയും വിസ റദ്ദാക്കി യുഎസ്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ യുഎസിൽ നിന്ന് നാടുകടത്തിയ സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാൻ ദക്ഷിണ സുഡാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് ഈ കടുത്ത നടപടി. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് നേരത്തെ തന്നെ യുഎസ് വ്യക്തമാക്കിയിരുന്നതാണ്.
ഇത് പാലിക്കാൻ തയാറാകാത്തവര്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍, ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാൻ യുഎസ് ആവശ്യം പരിഗണിച്ചില്ല. ഇതോടെ നിലവിൽ യുഎസ് വിസ കൈവശംവച്ചിരിക്കുന്നവരുടെ മുഴുവൻ ദക്ഷിണ സുഡാൻകാരുടേയും വിസ റദ്ദാക്കിയെന്നും ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാൻ പൗരന്മാരുടെ അപേക്ഷകൾ നിരസിക്കപ്പെടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ വ്യക്തമാക്കി. രാജ്യം വീണ്ടും സഹകരിച്ചാൽ ഈ നടപടികൾ പുനഃപരിശോധിക്കാൻ യുഎസ് തയാറാകുമെന്നും റൂബിയോ വ്യക്തമാക്കി.