‘487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി തിരിച്ചറിഞ്ഞു, ഉടൻ നാടുകടത്തുമെന്ന് യുഎസ് അറിയിച്ചു’; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിയുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ നാടുകടത്തുമെന്നും യുഎസ് അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുള്ളത്. തിരിച്ചയക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ചെറിയതോതില്‍ വര്‍ധനയുണ്ടായേക്കാമെന്നും കൂടുതല്‍ വിവരങ്ങൾ ലഭ്യമായാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 15,668 ഇന്ത്യക്കാരെയാണ് 2009 മുതല്‍ ഇതുവരെ യുഎസ് തിരിച്ചയച്ചിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. 104 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ യുദ്ധ വിമാനം അമൃത്സർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് ലാൻഡ് ചെയ്തത്. ഇന്ത്യക്കാരെ കൈവിലങ്ങിട്ടും കാല്‍ ബന്ധിച്ചും അമേരിക്കന്‍ സൈനികവിമാനത്തില്‍ എത്തിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide