അദാനിക്ക് കുരുക്കോ ? സൗരോര്‍ജ കരാര്‍ അഴിമതിക്കേസ് അന്വേഷണത്തിന് സഹായം തേടി യുഎസ്

ന്യൂഡല്‍ഹി : സൗരോര്‍ജ കരാറുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി യുഎസ്. സൗരോര്‍ജ കരാറുകള്‍ ഉറപ്പിക്കുന്നതിനായി യുഎസിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി ഗ്രീന്‍ എനര്‍ജി കൈക്കൂലി നല്‍കിയെന്നാണു യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ കണ്ടെത്തല്‍. ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ ഇന്ത്യയിലായതിനാല്‍ കേസ് അന്വേഷണത്തിന് ഇന്ത്യന്‍ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്ന് കമ്മിഷന്‍ ന്യൂയോര്‍ക്ക് കോടതിയെ അറിയിച്ചു.

ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ നേരത്തേ ന്യൂയോര്‍ക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിയിരുന്നു. 2 ബില്യന്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ കരാറുകള്‍ സ്വന്തമാക്കുന്നതിനാണു കൈക്കൂലി വാഗ്ദാനം ചെയ്തതെന്നാണു കുറ്റപത്രത്തിലുള്ളത്. ഗൗതം അദാനി, സാഗര്‍ അദാനി, ഗ്രീന്‍ എനര്‍ജിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

More Stories from this section

family-dental
witywide