അങ്ങനെ ആ നിയമപ്രകാരം നാടുകടത്തേണ്ട! ട്രംപ് ഭരണകൂടത്തിന് കടുത്ത നിർദേശങ്ങളുമായി പരമോന്നത കോടതി

വാഷിംഗ്ടൺ: വെനസ്വേലൻ കുടിയേറ്റക്കാരെ നാടുകടത്തുവാനുള്ള യുഎസ് ശ്രമത്തെ തടഞ്ഞ് സുപ്രീംകോടതി. ​ഗുണ്ടാ സംഘങ്ങലാണെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടം ഇവരെ നാടുകടത്താൻ ശ്രമിക്കുന്നത്. യുദ്ധകാലത്ത് അപൂർവ്വമായി ഉപയോ​ഗിക്കുന്ന നിയമം ഉപയോ​ഗിച്ചാണ് യുഎസ് സുപ്രീംകോടതി ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ തടഞ്ഞത്. നാടുകടത്തുന്നതിന് താൽകാലികമായ വിലക്കാണ് യു എസ് സുപ്രീം കോടതി ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് പിൻവലിക്കുവാൻ യു എസ് സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നടപടിക്രമങ്ങൾ പാലിക്കാതെ നാടുകടത്തൽ ഉടൻ ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി അഭിഭാഷകർ അടിയന്തര ഹർജി സമർപ്പിച്ചതിനെ തുടർന്നാണ് കോടതി നടപടി. കുടിയേറ്റ തടങ്കലിലുള്ളവരെ നാടുകടത്തുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവ് രാജ്യത്തെ പരമോന്നത കോടതി ശനിയാഴ്ച പുലർച്ചെയാണ് പുറപ്പെടുവിച്ചത്. ഈ വിധി കോടതികളുടെ അധികാരത്തിനെതിരായ ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു വെല്ലുവിളിക്കും, ഒരുപക്ഷേ പൂർണ്ണമായ ഭരണഘടനാ പ്രതിസന്ധിക്കും സാധ്യതയുണ്ടാക്കുന്നുണ്ട്.

കോടതിയുടെ കൂടുതൽ ഉത്തരവുകളില്ലാതെ, തടവിലാക്കപ്പെട്ടവരില്‍ ആരെയും യുഎസിൽ നിന്ന് നീക്കം ചെയ്യരുതെന്ന് കോടതി സര്‍ക്കാരിന് നിർദേശം നല്‍കിയിട്ടുണ്ട്. സുപ്രീം കോടതിയിലെ ഒമ്പത് ജഡ്ജിമാരിൽ, യാഥാസ്ഥിതികരായ ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ എന്നിവർ ഈ തീരുമാനത്തോട് വിയോജിച്ചു.

More Stories from this section

family-dental
witywide