മൊത്തം 26 ചുഴലിക്കാറ്റുകൾ! അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളെ ഇരുട്ടിലാക്കി ചുഴലിക്കാറ്റ്, മരണസംഖ്യ 36 ആയി; കനത്ത നാശം

ന്യൂയോർക്ക്: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനാഷ്ടം. ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 36 ആയി. മിസോറിയിൽ മാത്രം 14 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്.

ടെക്സസിൽ പൊടിക്കാറ്റിനെത്തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയിൽ 14 പേർ കൊല്ലപ്പെട്ടു. 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല. മിസോറിയിൽ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. സാധാരണനിലയിലേക്ക് എത്തുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide