
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സും ഏപ്രിൽ 21 ന് ന്യൂഡൽഹിയിലെത്തും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആശങ്കകൾക്കിടെ ഇന്ത്യയുമായുള്ള ബന്ധത്തിൽ വാഷിംഗ്ടൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നു വേണം ഈ സന്ദർശനം കൊണ്ട് മനസ്സിലാക്കാൻ.
ഏപ്രിൽ 21 ന് എസ് വൈസ് പ്രസിഡന്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്ത്യയിൽ സന്ദർശനം നടത്താൻ സാധ്യതയുണ്ടെന്ന് വെള്ളിയാഴ്ച രാത്രി പിടിഐ റിപ്പോർട്ട് ചെയ്തു.
ഔദ്യോഗിക ഘടകങ്ങൾ ഉണ്ടെങ്കിലും വാൻസിന്റെ സന്ദർശനം സ്വകാര്യയാത്ര കൂടിയായിരിക്കും. കാരണം അദ്ദേഹത്തിന്റെ ഭാര്യ ഉഷ ഇന്ത്യയിൽ വേരുകളുള്ള വ്യക്തിയാണ്.
. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സാഹചര്യം ഉൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളിൽ ഇന്ത്യയുമായി വിപുലമായ ചർച്ചകൾ നടത്തുന്നതിനാൽ വാൾട്ട്സിന്റെ സന്ദർശനം പൂർണ്ണമായും ഔദ്യോഗികമായിരിക്കും
ഏപ്രിൽ 22 മുതൽ രണ്ട് ദിവസത്തെ സൗദി അറേബ്യ സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് വാൻസും വാൾട്ട്സും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
US Vice President JD Vance Security Advisor Michael Waltz To Visit India